Tuesday, 27 November 2012

സായാഹ്നം

ഒരു നുള്ളു സ്വപ്നങ്ങൾ പോലു -
മില്ലാതെയായ്‌ വരണ്ടുണങ്ങി കരിഞ്ഞൊരീ
സായാഹ്നത്തിലോർക്കാൻ
ഓർക്കുവാൻ നോക്കുന്ന നേരത്തുമോർമ്മകൽ
അറിയാതെ പറയാതെ മാഞ്ഞു പോയി
ശ്യാമ വർണ്ണം പൂണ്ട കേശങ്ങളെല്ലാം
പൊഴിഞ്ഞു പകുതി വെളുത്തു
പകർന്നു നൽകാൻ നെഞ്ചിലൊതുക്കിയ
പ്രണയവും താനെ മറഞ്ഞു പോയി
ഇനിയും ജനിക്കാത്ത വിഫല സ്വപ്നങ്ങൾ
തേടി നടന്നു തളർന്നു പോയി
അകലെ മരുപ്പച്ച കാണുമെന്നോര്‍ത്തു ഞാന്‍
വെറുതെ മണൽക്കാടു താണ്ടി വന്നു
ദിക്കെത്ര താണ്ടി ദിനമെത്ര താണ്ടി
ഇവിടെയീ സായാഹ്നമെത്തീടുവാൻ
ഇനിയും കടാക്ഷിക്കാതെങ്ങു നീ പോയെന്റെ
മരണമേ എന്നിൽ ലയിച്ചീടുക

4 comments:

  1. നന്നായിട്ടുണ്ട്.... പക്ഷേ, മരണത്തെ വെറുതെ വിടൂ... സമയമെറേയുണ്ട്. മധ്യാഹ്നം പോലുമായില്ലല്ലോ കൂട്ടുകാരാ.... മധുരം ജീവാമൃത ബിന്ദു.....!

    ReplyDelete
  2. ശരിയാണ്‌ സൗഗന്ധികം സമയമേറെയുണ്ട്‌ വെറുതെ ചിന്തിച്ചു എന്ന് മാത്രം, ചുമ്മാ :)

    ReplyDelete
  3. കൊള്ളാം. ചുമ്മാ ചിന്തിച്ചോ!
    പണ്ട് ഞാനും കുറേ ചിന്തിച്ചിട്ടുണ്ട്. കുഴപ്പമൊന്നും വന്നില്ല!

    ReplyDelete