Tuesday 20 November 2012

ശലഭ ജന്മം


ആദ്യം തമ്മില്‍ കണ്ടൊരു മാത്രയില്‍
അനുരാഗമെന്നില്‍ ചേര്‍ന്നിരുന്നു 
അനുഭൂതികള്‍ക്കു നീ നിറം പകരുന്നതും 
അറിയാതെ മനതാരിലോര്‍ത്തിരുന്നു 
ഒരിക്കലും മായാത്തോരോര്‍മ്മ തന്‍ ഓലയില്‍ 
എഴുതിയ സുന്ദര കാവ്യമായ് നീ 
ഒരു നല്‍ക്കിനാവിന്‍റെ നീറുന്നൊരോര്‍മ്മയായ് 
ഒഴുകി വന്നെന്തിനു നീ 
നേര്‍ത്തൊരു സുസ്മിതമധരത്തില്‍ ചാര്‍ത്തി നീ 
അരികില്‍ വന്നണയുന്ന നേരം 
നുകരാത്തൊരു നൂറു മുകുളങ്ങള്‍ പ്രാപിച്ച 
ശലഭമൊന്നായ്‌ ഞാന്‍ മാറി 

5 comments:

  1. വളരെ നല്ല വരികള്‍. ആശംസകള്‍.

    ReplyDelete
  2. നേര്‍ത്തൊരു സുസ്മിതമധരത്തില്‍ ചാര്‍ത്തി നീ
    അരികില്‍ വന്നണയുന്ന നേരം ...

    ആശംസകൾ

    ReplyDelete
  3. നന്ദി കമ്പ്യൂട്ടർ റ്റിപ്സ്‌, കലാവല്ലഭൻ...

    ReplyDelete
  4. അനുരാഗവിലോചനനായങ്ങനെ വിഹരിക്കുകയാണല്ലേ!
    നടക്കട്ടെ, നടക്കട്ടെ, രാജകുമാരാ!
    (രാജകുമാരി,രാജയോഗവുമായി,രാവിലെ ഊട്ടിയിൽ വന്നിറങ്ങിയോ!? :D)

    ReplyDelete
  5. ഇല്ല ജയേട്ടാ ഇല്ല....!! :)

    ReplyDelete